കേരളാ സ്കൂള്‍ കലോത്സവം തത്സമയ സംപ്രേഷണം

ഞാറനീലി കാണി ഗവ. യു.പി.എസ്സില്‍ ഓര്‍മ മരം നട്ടുകൊണ്ട് സീഡിന് തുടക്കം



പെരിങ്ങമ്മല: രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിമരിച്ച രാഷ്ട്രശില്പികളുടെ ഓര്‍മയ്ക്കായി വിദ്യാലയവളപ്പില്‍ ഓര്‍മ മരം നട്ടകൊണ്ട് ഞാറനീലി കാണി യു.പി.എസ്സില്‍ 'മാതൃഭൂമി' സീഡിന് തുടക്കമായി. ഗാന്ധിജി, നെഹ്‌റു, ബാലഗംഗാധരതിലകന്‍, സുഭാഷ്ചന്ദ്രബോസ്, വല്ലബ്ഭായ് പട്ടേല്‍ തുടങ്ങിയവരുടെ ഓര്‍മകള്‍ക്കായിട്ടാണ് സ്‌കൂള്‍വളപ്പില്‍ മരം നട്ടത്. ഇക്ബാല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം. ബഷീര്‍ ആദ്യമരം നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പ്രഥമാധ്യാപകന്‍ വേണുകുമാരന്‍ നായര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ റസിയ, തെന്നൂര്‍ ബി. അശോക്, ക്ലീറ്റസ്, പി.ടി.എ പ്രസിഡന്റ് ബീന എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment