കേരളാ സ്കൂള്‍ കലോത്സവം തത്സമയ സംപ്രേഷണം

ഞാറനീലി കാണി യു.പി.എസില്‍ വംശീയ വൈദ്യന്മാരെ ആദരിച്ചു




പെരിങ്ങമ്മല: വംശീയ വൈദ്യന്മാരെയും പാരമ്പര്യ കാണി ചികിത്സകന്മാരെയും ആദരിച്ച ഞാറനീലി കാണി യു.പി.എസിലെ കുട്ടികള്‍ ലയണ്‍സ്‌ ക്ലബ്‌ നല്‍കിയ 200 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. സ്‌കൂള്‍ പരിസരത്തെ കാണി വംശീയ വൈദ്യന്മാരുടെ സേവനം പ്രയോജനപ്പെടുത്തി പ്രഥമ ശുശ്രൂഷാ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. `നാട്ടുചികിത്സ' എന്ന പേരില്‍ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കും. തിരുവനന്തപുരം ലയണ്‍ഗിംഗോ, മാതൃഭൂമി സീഡ്‌ എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. പൊതുയോഗം ഡിസ്‌ട്രിക്ട്‌ വൈസ്‌ ചെയര്‍മാന്‍ എ.അബ്ബാസ്‌ ഉദ്‌ഘാടനം ചെയ്‌തു. കാണി വൈദ്യന്മാരായ അപ്പുക്കുട്ടന്‍കാണി, ഈശ്വരന്‍കാണി എന്നിവരെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. നാട്ടുവൈദ്യത്തിന്റെ ശുശ്രൂഷാമുറി ഉദ്‌ഘാടനം ചെയ്‌തു. ലയണ്‍സ്‌ ക്ലബ്‌ നല്‍കിയ ചന്ദനം, കണിക്കൊന്ന, പൂമരുത്‌, മഹാഗണി തുടങ്ങിയ 200 വൃക്ഷത്തൈകള്‍ സ്‌കൂള്‍ വളപ്പില്‍ നട്ടു. ചടങ്ങില്‍ ഗിംഗോ ക്ലബ്‌ പ്രസിഡന്റ്‌ എ.കൃഷ്‌ണകുമാര്‍, എന്‍.ജി.ഗോപാലകൃഷ്‌ണന്‍, പ്രഥമാധ്യാപകനായ വേണുകുമാരന്‍നായര്‍, തെന്നൂര്‍ ബി.അശോക്‌, സീഡ്‌ കോ-ഓര്‍ഡിനേറ്റര്‍ റസിയ, ക്ലീറ്റസ്‌, പി.ടി.എ. പ്രസിഡന്റ്‌ ബീന എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment